തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ ലേ സെക്രട്ടറി മൃദുലകുമാരിക്ക് സസ്പെന്‍ഷന്‍. ഉറ്റ ബന്ധുക്കളായ ഏഴു പേരെ നിയമിച്ചെന്ന പരാതിയിലാണ് അടിയന്തര നടപടി. മൃദുലകുമാരി ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ഇടപാടുകളുടെ രേഖകള്‍ നശിപ്പിച്ചെന്നും കണ്ടെത്തി. എസ്എടി ആശുപത്രിയിലെ ബന്ധു നിയമനങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ജീവനക്കാരുടെ പരാതിയിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷിക്കുന്നത്.
