തിരുവനന്തപുരം: മേയറുടെ വിവാദ ശുപാർശ കത്തിൽ വിജിലൻസ് നാളെ കോർപറേഷൻ ജീവനക്കാരുടെ മൊഴിയെടുക്കും. രണ്ട് ജീവനക്കാരോട് നാളെ വിജിലൻസ് ഓഫിസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. മേയറുടെ പേരിലുള്ള കത്ത് സി പി എം പ്രവർത്തകരുടെ ഗ്രൂപിലിട്ടുവെന്ന് സംശയിക്കുന്ന കൗൺസിലർ ഡി ആർ അനിൽ ഇതേവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടില്ല. നാളെ മൊഴി രേഖപ്പെടുത്താനുളള സമയം ക്രൈംബ്രാഞ്ച് അനിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായി ആനാവൂർ നാഗപ്പൻ പറയുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം തള്ളുകയാണ്. ആനാവൂരും, ഡി ആർ അനിലും മൊഴി നൽകിയില്ലെങ്കിലും അടുത്തയാഴ്ച തന്നെ പ്രാഥമിക റിപ്പോര്‍ട്ട് നൽകാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.
