തിരുവനന്തപുരം :തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിച്ച നിയുക്തി മെഗാ ജോബ് ഫെയറിൽ 185 ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചു. യോഗ്യരായ 1053 ഉദ്യോഗാർത്ഥികളെ വിവിധ സ്ഥാപനങ്ങളിൽ ഷോർട്ട് ലിസ്റ്റ് ചെയ്തു. പൂജപ്പുര എൽ. ബി. എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമണിൽ നടന്ന ജോബ് ഫെയർ എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ പി.കെ മോഹനദാസ് ഉദ്ഘാടനം ചെയ്തു. ഓട്ടോ മൊബൈൽ, ഐ.റ്റി, ആരോഗ്യം, സെയിൽസ് ആന്റ് മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, മാനേജ്മെന്റ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും 38 തൊഴിൽ ദാതാക്കളാണ് ഫെയറിൽ പങ്കാളികളായത്. എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, ഐ.റ്റി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, എം.ബി.എ, പാരാമെഡിക്കൽ, നഴ്സിംഗ് തുടങ്ങിയ യോഗ്യതയുള്ള 1944 ഉദ്യോഗാർത്ഥികൾ ജോബ് ഫെയറിൽ പങ്കെടുത്തു. റീജിയണൽ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ രാധിക ആർ അധ്യക്ഷയായ പരിപാടിയിൽ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻറ് ടെക്നോളജി ഡയറക്ടർ ഡോ. അബ്ദുൾ റഹിമാൻ മുഖ്യ പ്രഭാഷണം നടത്തി.