പോത്തൻകോട് : പണിമൂലയിൽ തുറമംഗലം സുനിതാ ഭവനിൽ കൃഷ്ണൻകുട്ടിയുടെ ഇരുപത് മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.കോഴിക്കൂടിന്റെ ഇരുമ്പുവലകൾ കടിച്ചുപൊട്ടിച്ചാണ് നായകൾ കൂട്ടിൽ കടന്നത്. കുറേ കോഴികളെ കൊണ്ടുപോവുകയും ചെയ്തു. പഞ്ചായത്തിൽനിന്ന് സബ്‌സിഡിയിൽ ലഭിച്ച പത്ത് കോഴികളുൾപ്പെടെ ഇരുപത് മുട്ടക്കോഴികളാണ് കൂടിനകത്തുണ്ടായിരുന്നത്. ഒരു മാസം മുമ്പ് പണിമൂലയിൽ പേപ്പട്ടിയിറങ്ങി അഞ്ചുപേരെ കടിച്ചിരുന്നു.
