തിരുവനന്തപുരം : ബാലരാമപുരം കല്യാണവീട്ടിലുണ്ടായ കൂട്ടത്തല്ലിൽ പൊലീസ് കേസെടുത്തു. അഭിജിത്ത്, സന്ദീപ്, രാഹുൽ , വിവേക്, മറ്റ് കണ്ടാലറിയാവുന്ന 15 പേർ എന്നിവർക്കെതിരെയാണ് വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി എട്ട് മണിയോടെ ബാലരാമപുരം സെന്‍റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിലെ വിവാഹ സൽക്കാരത്തിലായിരുന്നു കൂട്ടത്തല്ലുണ്ടായത്.
