തിരുവനന്തപുരം: കാനായി കുഞ്ഞിരാമന്റെ സാഗരകന്യക എന്ന ശില്പത്തിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള കാലഹരണപ്പെട്ട ഹെലികോപ്ടർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദി ആർട്ട്സ്‌പെയ്‌സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 25ന് സെക്രട്ടേറിയറ്റ് നടയിൽ സാംസ്‌കാരിക പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. 100 അടി കാൻവാസിൽ കാനായിയുടെ ശില്പങ്ങളുടെ ചിത്രങ്ങൾ വരയ്‌ക്കുകയും ശില്പിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യും. ചിത്രം വരയ്‌ക്കാൻ താത്പര്യമുള്ള 10 വയസിന് മുകളിലുള്ള കുട്ടികൾ 9072097587 എന്ന നമ്പരിൽ ബന്ധപ്പെടണം.
