മിൽമാ പാലിന്റെ വില കൂട്ടാൻ ശുപാർശ. പാൽ ലിറ്ററിന് 8.57 പൈസ ഉയർത്താനാണ് ശുപാർശ. വിഷയം പഠിക്കാൻ നിശ്ചയിച്ച യോഗത്തിന്റെ റിപ്പോർട്ട് ബോർഡിൽ ചർച്ച ചെയ്ത ശേഷമാണ് തീരുമാനം. ഭരണസമിതിയിൽ ചർച്ച ചെയ്ത ശേഷമാകും വില വർദ്ദന പ്രാബല്യത്തിൽ വരിക. സർക്കാരുമായി കൂടിയാലോചിച്ചാകും തീരുമാനം നടപ്പിലാക്കുക. 21 ന് പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. കർഷകർക്കും ഉപഭോക്താക്കൾക്കും നഷ്ടം വരാത്ത രീതിയിൽ വില വർധന നടപ്പാക്കാനാണ് നീക്കം.