തിരുവനന്തപുരം :ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനായി ജില്ലയില്‍ നവംബര്‍ 14 മുതല്‍ 26 വരെ നീളുന്ന പ്രത്യേക ക്യാമ്പയിന് നടത്തുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം 681 ഡെങ്കിപ്പനി കേസുകളും ആറ് മരണവും ഉണ്ടായി്. ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതുണ്ട്. എല്ലാവരുടെയും സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന ഊര്‍ജ്ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ നവംബര്‍ 14 മുതല്‍ 19 വരെ വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനം നടത്തണം. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ദിനങ്ങള്‍: വെള്ളിയാഴ്ച -. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശനിയാഴ്ച-ഓഫീസുകള്‍/ സ്ഥാപനങ്ങള്‍ ഞായറാഴ്ച – വീടുകള്‍ . റബ്ബര്‍ , പൈനാപ്പിള്‍ തോട്ടങ്ങളില്‍ പൊതുസ്ഥലങ്ങളിലും എല്ലാ ആഴ്ചയും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതാണ്. നവംബര്‍ 20 മുതല്‍ 26 വരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആരോഗ്യസേനാംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുയിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് മേല്‍ പരാമര്‍ശിച്ച പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നു എന്ന് ഉറപ്പുവരുത്തുമെന്നും ഡി എം ഒ അറിയിച്ചു. പൊതു ജനങ്ങൾ പരിപാടിയുമായി പൂർണ്ണമായും സഹകരിക്കണമെന്നും ഡെങ്കിപനിയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും അറിയിപ്പിൽ പറയുന്നു.