തിരുവനന്തപുരം:ദേശീയ പതാകയെ അവഹേളിച്ചതിന്‍റെ പേരിൽ ആമസോണിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് . എസ്. എസ്. മനോജ് 2022 ജനുവരി 25ന് നൽകിയ പരാതിയിലാണ് നവംബർ 15ന് പോലീസ് കേസ് രജിസ്റ്റർ (നം. 1583/2022) ചെയ്തത്.റിപബ്ലിക്ക് ദിന വിപണി ലക്ഷ്യം വച്ച് ചെരുപ്പ്, റ്റീ ഷർട്ട്, മിഠായി തൊലി, ചുരിദാർ, സിറാമിക് കപ്പ് തുടങ്ങി വസ്തുക്കളിൽ ദേശീയ പതാകയുടെ ചിത്രം പ്രിന്‍റ് ചെയ്ത് വിപണനത്തിനായി ആമസോൺ പോർട്ടലിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന്‍റെ സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയത്.
