മുക്കോല-കാരോട് ബൈപ്പാസിൽ അപകടം; സൈനികൻ മരിച്ചു

road-accident

 

പാറശ്ശാല : നിർമാണം പുരോഗമിക്കുന്ന മുക്കോല-കാരോട് ബൈപ്പാസിൽ കോൺക്രീറ്റ് കഷണത്തിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ സൈനികൻ മരിച്ചു. കാരോട് മാറാടി ഒറ്റപ്പുതുവൽ വീട്ടിൽ ജോസഫിന്റെ മകൻ അഭിജിത്ത്(24) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി ഏഴോടെ പൂഴിക്കുന്നിനും കീഴമ്മാകത്തിനുമിടയിലായിരുന്നു അപകടം. റോഡിൽ വിള്ളൽ കണ്ടെത്തിയതിനാൽ കീഴമ്മാകത്തിനും പൊറ്റയിൽക്കടയ്‌ക്കും ഇടയിൽ കോൺക്രീറ്റ് പാളികൾ പൊളിച്ചുമാറ്റുന്ന ജോലികൾ നടക്കുകയാണ്.

 

ഇതിനാൽ ഈ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. സർവീസ് റോഡിൽനിന്ന് ബൈപ്പാസിലേക്കുകയറി വ്ളാത്താങ്കര ഭാഗത്തേക്കു പോകുമ്പോഴാണ് അഭിജിത്ത് അപകടത്തിൽപ്പെട്ടത്.പഞ്ചാബിൽ സേവനം അനുഷ്‌ഠിക്കുന്ന അഭിജിത്ത് മൂന്നു ദിവസം മുമ്പാണ് അവധിക്കെത്തിയത്. വ്ളാത്താങ്കരയ്ക്കു സമീപം സുഹൃത്തുക്കളെ കാണാൻ പോകവേയാണ് അപകടം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!