തിരുവനന്തപുരം; തിരിച്ചെത്തിയ പ്രവാസികൾക്കായുളള ദുതിതാശ്വാസ പദ്ധതിയായ സാന്ത്വനയുടെ ഭാഗമായി നെടുമങ്ങാട് താലൂക്കിലെ അർഹരായവർക്കുവേണ്ടി നോർക്ക ആദാലത്ത് സംഘടിപ്പിക്കും. നോർക്ക റൂട്ട്സിന്റെ തൈക്കാട് ആസ്ഥാനത്ത് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് അദാലത്ത്. ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലാത്ത നെടുമങ്ങാട് താലൂക്കിലെ പ്രവാസികൾക്കോ കുടുംബാംഗങ്ങൾക്കോ പങ്കെടുക്കാം.
പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനായി നോർക്ക റൂട്ട്സ് വെബ് സൈറ്റായ www.norkaroots.org സന്ദർശിക്കുകയോ +918281004901 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം. നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് ‘സാന്ത്വന’. ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, പ്രവാസിയുടെ ആശ്രിതർക്കുളള ധനസഹായം (നിബന്ധനകൾക്ക് വിധേയമായി ) എന്നിവ പദ്ധതി പ്രകാരം ലഭിക്കും. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, വിവാഹ ധനസഹായമായി 15,000 രൂപയും ലഭ്യമാണ്. വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെയുളളവർക്കാണ് അർഹത.