അരുവിക്കരയിലെ കേരളോത്സവത്തിന് കൊടിയിറക്കം

IMG-20221119-WA0061

അരുവിക്കര :സംസ്ഥാന യുവജനക്ഷേമ ബോർഡും അരുവിക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. ജി. സ്റ്റീഫൻ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ കലാ- രചന- കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 15നും 45നും ഇടയിൽ പ്രായമുള്ളവരുടെ സർഗവാസനകൾ പ്രകടിപ്പിക്കാനുള്ള വേദിയായി മാറി കേരളോത്സവം. നവംബർ 11ന് ആരംഭിച്ച മേളയുടെ ഭാഗമായി വിപുലമായ പരിപാടികളാണ് അരങ്ങേറിയത്. അരുവിക്കര ഹയർ സെക്കണ്ടറി സ്കൂൾ,ജി.വി.രാജ സ്പോർട്സ് സ്കൂൾ, വട്ടക്കുളം കമ്മ്യൂണിറ്റി ഹാൾ, നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂൾ തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!