വേദി കീഴടക്കി കുരുന്നുകള്‍ :അങ്കണവാടി കുട്ടികളുടെ കലോത്സവം ശ്രദ്ധേയമായി

IMG-20221119-WA0063

 

ചിറയിന്‍കീഴ് : അങ്കണവാടി കുരുന്നുകള്‍ക്ക് അവരുടെ സര്‍ഗവാസനകള്‍ പ്രകടിപ്പിക്കാന്‍ വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അങ്കണവാടി കുട്ടികളുടെ കലോത്സവം ശ്രദ്ധേയമായി. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ വിജയിച്ച 120 കുട്ടികളാണ് ബ്ലോക്ക് തലത്തില്‍ പങ്കെടുത്തത്. ഡാന്‍സ്, ആക്ഷന്‍ സോങ്, കളറിങ്, ഫാന്‍സി ഡ്രസ്സ്, കഥ പറച്ചില്‍, കസേരകളി തുടങ്ങിയ മത്സരങ്ങളില്‍ ആവേശത്തോടെയാണ് കുട്ടികള്‍ ഭാഗമായത്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള കുട്ടികുരുന്നുകളുടെ ഫാന്‍സി ഡ്രസ്സ് മത്സരം കാണികളുടെ കയ്യടി നേടി. ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി. സി യുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. സുഭാഷ്, ബ്ലോക്ക് മെമ്പര്‍മാര്‍, ഐ. സി. ഡി. എസ് ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!