കേൾക്കാംതിരുവനന്തപുരം: വെട്ടുകാട് ക്രിസ്തുരാജ തിരുനാൾ ഇന്ന് സമാപിക്കും. വൈകിട്ട് 5.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാൻ ഡോ.തോമസ്.ജെ.നെറ്റോയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടിയാവും സമാപനം. രാവിലെ 5 മുതൽ തുടർച്ചയായി ദിവ്യബലികൾ അർപ്പിക്കപ്പെടും. 11.30ന് തീർത്ഥാടകർക്കായി വെട്ടുകാട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌നേഹവിരുന്ന് നൽകും. രാത്രി 10ന് തിരുവനന്തപുരം സൗപർണിക തിയേറ്റേഴ്‌സ് ‘ഇതിഹാസം’ എന്ന സാമൂഹിക നാടകം അവതരിപ്പിക്കും. ഇന്നലെ നടന്ന ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിൽ ഭക്തസഹസ്രങ്ങൾ പങ്കെടുത്തു.
