വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

IMG_20221121_140316

പാറശാല : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാരോട് മാറാടി ജിജി ഭവനിൽ ലിജിൻ (24) ആണ് പിടിയിലായത്. സമൂഹിക മാധ്യമം വഴി നേരത്തെ പരിചയപ്പെട്ട 17 വയസ്സുളള പെൺകുട്ടിയെ ലിജിൻ സ്വന്തം വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം തിരികെ പാറശാല ബസ് സ്റ്റാൻഡിൽ എത്തിക്കാൻ പോകുന്ന വഴി, ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് പെൺകുട്ടിയെ ലിജിന്‍ ബസ് സ്റ്റാൻഡിൽ വിട്ട ശേഷം തിരികെ പോയെങ്കിലും പെൺകുട്ടി യുവാവിന്‍റെ വീടിന് സമീപത്ത് തിരിച്ചെത്തി.തുടര്‍ന്ന് പെണ്‍കുട്ടി സമീപവാസികളോട് ലിജിന്‍റെ വീട് അന്വേഷിച്ചു. അപരിചിതയായ പെണ്‍കുട്ടി യുവാവിന്‍റെ വീടന്വേഷിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പെണ്‍കുട്ടിയോട് വിവരം അന്വേഷിച്ചപ്പോള്‍ കുട്ടി തൃപ്തികരമല്ലാത്ത മറുപടിയാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ജനപ്രതിനിധിയെ വിളിച്ച് വരുത്തുകയും പെണ്‍കുട്ടിയെ പൊലീസിന് കൈമാറുകയുമായിരുന്നു. പൊലീസ് പെണ്‍കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ലിജിനെ പെൺകുട്ടിയുടെ ബന്ധുക്കളെ കൊണ്ട് ഉച്ചക്കട ജംക്‌ഷനിലേക്ക് വിളിച്ച വരുത്തി പൊലീസ് ഇയാളെ തന്ത്രപൂർവം പിടികുടൂകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!