പതിമ്മൂന്ന് വയസുകാരനെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

IMG_20221123_120433_(1200_x_628_pixel)

വർക്കല: പതിമ്മൂന്ന് വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. താഴെവെട്ടൂർ മുഴങ്ങിൽ വീട്ടിൽ അഭിലാഷ് (43)ആണ് പിടിയിലായത്. കടയിൽ സാധനം വാങ്ങാൻ പോയ കുട്ടിയെ ഇടവഴിയിൽ തടഞ്ഞുനിറുത്തി ലൈംഗികമായി പീഡിപ്പിച്ചതിനാണ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. കുട്ടിയുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസം ചോദിച്ചറിഞ്ഞ രക്ഷകർത്താക്കളാണ് പൊലീസിൽ പരാതി നൽകിയത്. വർക്കല ഡിവൈ.എസ്.പി പി.നിയാസിന്റെ നിർദ്ദേശാനുസരണം വർക്കല എസ്.എച്ച്.ഒ സനോജ്.എസ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ പി.ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ്.ഐ മനോജ്, ഗ്രേഡ് എസ്.ഐ ജയരാജ്, എ.എസ്.ഐ ഫ്രാങ്ക്ലിൻ, എസ്.പി.ഒമാരായ സുധീർ, ഷിജുഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!