നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് പരിക്ക്

IMG_20221124_093206

വിഴിഞ്ഞം : നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകളുടെ കാലുകൾക്ക് പരിക്കേറ്റു.കോട്ടുകാൽ പയറ്റുവിള ഇടത്തേക്കോണം പ്ലാവിള വീട്ടിൽ ശാരദ(62), ഒപ്പമുണ്ടായിരുന്ന നെല്ലിമൂട് ചരുവിള പുത്തൻവീട് മണ്ണക്കലിൽ സാവിത്രി(62) എന്നിവർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മണ്ണക്കല്ലിനടുത്ത് പൊറ്റവിളയിലാണ് അപകടം.

കോട്ടുകാൽ തോടിന്റെ ശുചീകരണത്തിനാണ് ഇവരുൾപ്പെട്ട 50 സ്ത്രീകൾ തൊഴിലുറപ്പ് പണിക്കെത്തിയത്. ഉച്ചഭക്ഷണം കഴിച്ചതിനുശേഷം റോഡരികത്ത് വിശ്രമിക്കുകയായിരുന്നു. ഈ സമയത്ത് പയറ്റുവിള ഭാഗത്തെ താഴത്തെ റോഡിൽനിന്ന് മണ്ണക്കൽ പൊറ്റവിള ഭാഗത്തേക്ക് കാർ നിയന്ത്രണംതെറ്റി വരുന്നതു കണ്ടു.

എണീക്കാൻ ശ്രമിക്കുമ്പോഴായിരുന്നു കാർ കാലുകളിലൂടെ പാഞ്ഞുകയറിയതെന്ന് ഇവർ പറഞ്ഞു.നിർത്താതെപോയ കാറിനെ പിന്നീട് കാഞ്ഞിരംകുളം പോലീസ് പിടിച്ചെടുക്കുകയായിരുന്നു. അപകടത്തിനിരയായവരെ നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!