കത്ത് വിവാദം: ന​ഗരസഭയിലെ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യും

Trivandrum-Corporation(2)

തിരുവനന്തപുരം: ന​ഗരസഭയിലെ നിയമനക്കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ നൽകിയ കേസിൽ ഇന്ന് ക്രൈംബ്രാഞ്ച് ​നഗരസഭയിലെ കൂടുതൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ മൊഴിയുമെടുക്കും. നഗരസഭയിലെ ആരോ​ഗ്യവിഭാ​ഗത്തിൽ നിന്ന് താത്ക്കാലിക നിയമനത്തിന്റെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. തസ്തികകൾ പത്രപരസ്യം ചെയ്ത തിയതിയും ഒഴിവുകളുടെ എണ്ണവും ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. കേസിൽ മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!