കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗൺ ആയി: 4 പേർക്ക് സസ്പെൻഷൻ

suspended

തിരുവനന്തപുരം:കഴിഞ്ഞ 21ന് എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗൺ ആയ സംഭവത്തിൽ 4 പേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പാറശാല ഡിപ്പോ അസി. എൻജിനീയർ എസ്.പി.ശിവൻകുട്ടി, മെക്കാനിക്കുമാരായ സി.ആർ.നിധിൻ, പി.എച്ച്.ഗോപീകൃഷ്ണൻ, ഹരിപ്പാട് ഡിപ്പോയിലെ ചാർജ്മാൻ ആർ. മനോജ് എന്നിവർക്കെതിരെയാണു നടപടി.ബസിന്റെ മുൻവശത്തെ ഇടതു ചക്രത്തിൽ നിന്നു ശബ്ദം കേൾക്കുന്നുവെന്ന് 18ന് ഡ്രൈവർ റിപ്പോർട്ട് ചെയ്തിരുന്നു. പരാതി പരിഹരിക്കുന്നതിന്, പാറശാലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെക്കാനിക്കുമാരെ ഏൽപിച്ചെങ്കിലും അവർ വീഴ്ച വരുത്തിയെന്നാണു കണ്ടെത്തൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!