ആനാട് സുനിത കൊലക്കേസ് :ഡിഎൻഎ പരിശോധനാ ഫലം പുറത്ത്

IMG_20221126_221106_(1200_x_628_pixel)

 

തിരുവനന്തപുരം : സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ കത്തികരിഞ്ഞ മൃതദേഹ അവശിഷ്ടം കൊല്ലപ്പെട്ട സുനിതയുടേത് തന്നെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്. കോടതിയില്‍ ഹാജരാക്കിയ ഡി. എന്‍. എ പരിശോധനാ ഫലത്തിലാണ് ഇപ്രകാരം പറഞ്ഞിട്ടുളളത്. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിയക്കുന്നത്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ പട്ടം സ്വദേശി ഡി. വൈ. എസ്. പി എസ്. സുരേഷ്‌കുമാര്‍ വരുത്തിയ ഗുരുതര പിഴവിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ കൊല്ലപ്പെട്ട സുനിതയുടെ ഡി. എന്‍. എ പരിശോധന നടത്തണം എന്ന ആവശ്യം കോടതിയില്‍ ഉന്നയിച്ചത്. പ്രതിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോടതി പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചത്. കൊല്ലപ്പെട്ട സുനിതയുടെ രണ്ട് പെണ്‍മക്കളായ ജോമോൾ, ജീനാമോൾ എന്നിവരെ കോടതിയില്‍ വിളിച്ചു വരുത്തിയാണ് രക്ത സാമ്പിള്‍ ശേഖരിച്ചതും ഡി. എന്‍. എ പരിശോധനയക്ക് അയച്ചതും.

 

കേസ് വിചാരണയുടെ ആദ്യ ഘട്ടം മുതല്‍ സുനിത ജീവിച്ചിരുപ്പുണ്ടെന്ന് പ്രതിഭാഗം നിലപാട് സ്വീകരിച്ചതോടെയാണ് കോടതി രേഖകളില്‍ ഇല്ലാതിരുന്ന ഡി. എന്‍. എ പരിശോധനാ റിപ്പോര്‍ട്ടിന് പ്രോസിക്യൂഷന്‍ ആവശ്യം ഉന്നയിച്ചത്. ഡി. എന്‍. എ അനുകൂലമായി വന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധനാ വിദഗ്ദരായ ആറ് സാക്ഷികളെ വിസ്തരിയ്ക്കാന്‍ അനുവധിയക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചു. സ്‌റ്റേറ്റ് ഫോറന്‍സിക് ലാബിലെ ഉദ്യോഗസ്ഥരായ ഡി. എന്‍. എ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കെ. വി. ശ്രീവിദ്യ, മോളിക്യൂലര്‍ ബയോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ഷീജ, സെറോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ സുനിത.വി.ബി, കെമസ്ട്രി വിഭാഗം സൈന്‍ന്റിഫിക് ഓഫീസര്‍ ദിവ്യ പ്രഭ എസ്. എസ്., ഡി. സി. ആര്‍. ബി യിലെ സൈന്‍ന്റിഫിക് അസിസ്റ്റന്‍ഡ് ദീപ എ.എസ്, ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ജോണി. എസ്. പെരേര എന്നിവരെയാണ് പുതുതായി വിസ്തരിയക്കുന്നത്.

 

പ്രതിയക്കെതിരായ കൂടുതല്‍ തെളിവുകള്‍ ശാസ്ത്രീയ തെളിവുകള്‍ സമാഹരിയക്കുന്നതിനും അന്വേഷണത്തിലെ വീഴ്ചകള്‍ പരിഹരിയക്കുന്നതിനുമാണ് പ്രോസിക്യൂഷന്റെ ശ്രമം. പ്രതിയക്കായി ക്‌ളാരന്‍സ് മിറാന്‍ഡയും പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, ദീപ വിശ്വനാഥ്, വിനു മുരളി, മോഹിത മോഹന്‍, തുഷാര രാജേഷ് എന്നിവര്‍ ഹാജരായി.

 

2013 ആഗസ്റ്റ് മൂന്നിനാണ് കേസിലെ പ്രതിയായ ജോയ് ആന്റണി തന്റെ ഭാര്യയായ സുനിതയെ മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് ചുട്ടു കരിച്ചത്. കത്തി കരിഞ്ഞ മൃതദേങം മൂന്ന് കഷ്ണങ്ങളാക്കി പ്രതി തന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ തളളിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!