നവവരൻ തിരയിൽപെട്ടു മുങ്ങി മരിച്ചു

IMG_20221128_120331

വർക്കല: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ നവവരൻ തിരയിൽപെട്ടു മുങ്ങി മരിച്ചു. തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ പുളിക്കരക്കുന്ന് വിഷ്ണു ഭവനിൽ സരളയുടെ മകൻ വിഷ്ണു(27)ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിഷ്ണുവിന്റെ വിവാഹം 3 മാസം മുൻപ് ആയിരുന്നു. ഇന്നലെ വൈകിട്ട് 6.15 ന് കാപ്പിൽ ബീച്ചിലായിരുന്നു സംഭവം. സുഹൃത്തിന്റെ ഇന്നു നടക്കുന്ന വിവാഹത്തിന്റെ ഭാഗമായി ഇന്നലെ വധുവിന്റെ വീടായ വർക്കല പുല്ലാന്നിക്കോട് എന്ന സ്ഥലത്ത് മറ്റു 4 സുഹൃത്തുക്കളോടൊപ്പം പോയിരുന്നു.

 

പിന്നീട് സംഘം കാപ്പിൽ കടപ്പുറത്ത് എത്തുകയും കടലിൽ കുളിക്കാനിറങ്ങുമ്പോൾ തിരയിൽപ്പെട്ടു വിഷ്ണുവിനെ കാണാതാകുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ നൽകിയ വിവരമനുസരിച്ച് നാട്ടുകാരും പരവൂർ അഗ്നിരക്ഷാസേനയും ഉടൻ തിരച്ചിൽ തുടങ്ങിയെങ്കിലും ഇരുട്ട് വീണതോടെ പ്രതിസന്ധിയായി. മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിൽ കാണാതായ സ്ഥലത്തിന് അൽപം അകലെ നിന്നു വിഷ്ണുവിനെ കണ്ടെത്തി. ഉടൻ പൊലീസ് നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വൃന്ദയാണ് ഭാര്യ.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!