വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കണം; അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

IMG-20221126-WA0044

തിരുവനന്തപുരം: വിഴിഞ്ഞത്തു കേന്ദ്ര സേനയെ വിന്യസിക്കണം എന്ന ആവശ്യം ആവർത്തിച്ച് വീണ്ടും അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. ഇവിടെ നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് കേസ് പരിഗണിക്കുമ്പോഴാണ് അദാനി ഗ്രൂപ്പിന്റെ അഭിഭാഷകൻ നിലവിലെ സാഹചര്യങ്ങൾ കോടതിയെ അറിയിച്ചത്.

 

തുറമുഖ നിർമാണ സ്ഥലത്തേയ്ക്കു പാറ ഉൾപ്പെടെയുള്ള സാമഗ്രികളുമായി വരുന്ന വാഹനങ്ങൾ കടന്നുപോകാൻ സമരക്കാർ അനുവദിക്കുന്നില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. പൊലീസ് കാഴ്ചക്കാരായി നിൽക്കുന്നു. കോടതി വിധികൾക്കു പുല്ലുവില കൽപ്പിക്കുകയാണ്. കഴിഞ്ഞദിവസം വലിയ സംഘർഷമാണ് പ്രദേശത്തുണ്ടായത്. സമരക്കാർ നിയമം കയ്യിലെടുക്കുന്ന സാഹചര്യമാണ്. നിരവധി പൊലീസുകാർ ആശുപത്രിയിലായെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!