തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന നിലപാടിലുറച്ച് സമരസമിതി. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധം സ്വാഭാവിക പ്രതികരണമാണെന്നു സമരസമിതി നേതാക്കള്‍ നിലപാടെടുത്തു. സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച നടന്നു, ഫലം എന്തെന്ന് അറിയില്ലെന്ന് സമരസമിതി കൺവീനർ മോണ്‍.യൂജിന്‍ പെരേര പറഞ്ഞു. സമാധാന അന്തരീക്ഷം ഉണ്ടാക്കണം എന്നതില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
