വിഴിഞ്ഞം സമരം; വഞ്ചനാദിനവുമായി ലത്തീൻ അതിരൂപത

IMG_20221017_094129_(1200_x_628_pixel)

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുന്നു.ഓഖി ദുരന്ത വാർഷികത്തോടനുബന്ധിച്ചാണ് ദിനാചരണം.ഇന്ന് അതിരൂപതയ്ക്ക് കീഴിലെ വീടുകളിൽ ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി മെഴുകുതിരികൾ കത്തിക്കും.വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങളും സംഘടിപ്പിക്കും.

മുല്ലൂരിലെ ഉപരോധ സമരപ്പന്തലിൽ പൊതു സമ്മേളനവും ഉണ്ടാകും.സമരത്തോട് ഇടവകാംഗങ്ങൾ സഹകരിക്കണം എന്നാഹ്വാനം  ചെയ്ത് കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ സർക്കുലർ വായിച്ചിരുന്നു.സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് കനത്ത ജാഗ്രത തുടരുകയാണ്.കൂടുതൽ പൊലീസുകാരെ വിഴിഞ്ഞത് വിന്യസിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!