വിഴിഞ്ഞം: ആർ. നിശാന്തിനി സ്പെഷ്യൽ ഓഫീസർ ; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകാൻ നിർദ്ദേശം

IMG_20221129_093959

തിരുവനന്തപുരം:വിഴിഞ്ഞം പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം ജില്ലകളിലെ തീരദേശ പോലീസ് സ്റ്റേഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന മേഖലകളിലെ സുരക്ഷാക്രമീകരണങ്ങൾ, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്പെഷ്യൽ ഓഫീസറായി തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ. ശാന്തിനിയെ നിയോഗിച്ചു.വിഴിഞ്ഞം മേഖലയിലെ ക്രമസമാധാന പാലനത്തിന് എസ് പി മാരായ കെ ഇ ബൈജു, കെ കെ അജി എന്നിവരുടെ സേവനം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭ്യമാക്കിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തെ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകാൻ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ ഡി ജി പി എം ആർ അജിത് കുമാർ സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാറിന് നിർദ്ദേശം നൽകി.

 

തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ ലാൽജിയാണ് സംഘത്തലവൻ. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് എ സി പി ബി അനിൽകുമാർ , തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ എ സി പി ജെ.കെ. ദിനിൽ , തിരുവനന്തപുരം റൂറൽ നർക്കോട്ടിക് ഡിവൈ എസ് പി വി.റ്റി. രാസിത്ത്, കഴക്കൂട്ടം എ സി പി സി എസ് ഹരി എന്നിവരാണ് സംഘാംഗങ്ങൾ. സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഇൻസ്പെക്ടർമാരെ വരെയുള്ളവരെ സംഘത്തിൽ ഉൾപ്പെടുത്താൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് അനുമതി നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!