അരുകില്‍ നിവാസികളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം

IMG-20221129-WA0090

തിരുവനന്തപുരം :കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ അരുകില്‍ വാര്‍ഡില്‍ ഇനി വേനലിലും വറ്റാതെ കുടിവെള്ളമെത്തും. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ജി.സ്റ്റീഫന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ള പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് അരുകില്‍. പലപ്പോഴും കുടിവെള്ള ടാങ്കറുകള്‍ മാത്രമാണ് ഇവിടുള്ളവര്‍ക്ക് ആശ്രയം. പദ്ധതി യാഥാര്‍ഥ്യമായതോടെ 250 ഓളം കുടുംബങ്ങള്‍ക്ക് വീടുകളില്‍ ശുദ്ധജലം ലഭ്യമാകും. 18 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വാഴപ്പള്ളി മുതല്‍ അരുകില്‍ കുന്നുംപുറം വരെ മെയിന്‍ എക്സ്റ്റന്‍ഷന്‍ നല്‍കി. കാളിപ്പാറ കുടിവെള്ള പദ്ധതിയില്‍ നിന്നുമാണ് ഇവിടെ ജലമെത്തിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!