ആശുപത്രിയിൽ ആക്രമണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സൈനികൻ വീട്ടമ്മയെ ആക്രമിച്ചതിന് വീണ്ടും റിമാൻഡിൽ

IMG_20221111_195343_(1200_x_628_pixel)

കല്ലറ : സ്വകാര്യ ആശുപത്രിയിൽ ആക്രമണം നടത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സൈനികൻ വീടു കയറി വീട്ടമ്മയെയും മകനെയും മർദിച്ച കേസിൽ വീണ്ടും അറസ്റ്റിൽ. ഭരതന്നൂർ കൊച്ചാനക്കല്ലുവിള സ്വദേശി വിമൽവേണു(29)വിനെ കോടതി റിമാൻഡ് ചെയ്തു.കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കൊച്ചാനക്കല്ലുവിള എന്ന സ്ഥലത്തെ വീട്ടിലെത്തിയ സൈനികൻ വീട്ടമ്മയോട് ഭർത്താവിനെ തിരക്കി, ഇല്ലെന്നറിയിച്ചപ്പോൾ വീട് ചവുട്ടിത്തുറന്നു അകത്തു കയറുകയും ഇവരേയും മകനേയും മർദിക്കുകയും അസഭ്യം വിളിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാരറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാങ്ങോട് പോലീസ് ഇയാളെ അറസ്റ്റുചെയ്തു മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി.

രണ്ടാഴ്ചയ്ക്കുമുൻപാണ് ഇയാൾ മദ്യലഹരിയിൽ കല്ലറയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും ഡോക്ടറേയും നഴ്‌സടക്കമുള്ള ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും, വിവരമറിഞ്ഞെത്തിയ പാങ്ങോട് പോലീസിനേയും അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!