തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. മുക്കോല ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മുല്ലൂരിൽ വെച്ചാണ് പൊലീസ് തടഞ്ഞത്.വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ വൈദികരുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി കഴിഞ്ഞ ദിവസം മാർച്ച് പ്രഖ്യാപിച്ചത്. എന്നാൽ, സാധ്യത കണക്കിലെടുത്ത് മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാർച്ചിനെ തുടർന്ന് പ്രശ്നങ്ങളുണ്ടായാൽ സംഘടനയായിരിക്കും ഉത്തരവാദിയെന്ന് പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു.
