‘ഞാൻ മരിച്ചിട്ടില്ല’ മരണവാർത്തയോട് പ്രതികരിച്ച് മധുമോഹൻ

IMG_20221202_153331_(1200_x_628_pixel)

പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധുമോഹൻ അന്തരിച്ചു എന്ന തരത്തിൽ ഇന്ന് ഉച്ച മുതലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഈ വാർത്തകളിൽ പ്രതികരണവുമായി മധു മോഹൻ തന്നെ രംഗത്തെത്തി. വാർത്ത വൈറലായതിനു പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം തന്നെ രം​ഗത്തെത്തിയത്.

അന്തരിച്ചെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത് നിരവധി പേരാണ് ഫോൺ വിളിക്കുന്നത്. എല്ലാവരോടും താൻ മരിച്ചിട്ടില്ല എന്നു പറയേണ്ട അവസ്ഥയിലാണ് എന്നാണ് അദ്ദേഹം പറയുന്നത്. പ്രചരിക്കുന്ന വാർത്തകൾ ആരോ പബ്ലിസിറ്റിക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ പടച്ചുവിട്ടിരിക്കുന്നതാണ്. ഇതിന്റെ പിന്നാലെ പോകാൻ തനിക്ക് തല്കാലം താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മധുമോഹൻ അന്തരിച്ചുവെന്ന നിലയിൽ നേരത്തെ വാർത്ത നൽകിയതിൽ തിരുവനന്തപുരം വാർത്ത നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!