കോവിഡ്​ കാലത്തെ കേസുകൾ പിൻവലിക്കും; ഉത്തരവിറങ്ങി

1200-kerala-covid-police.jpg.image.845.440

തിരുവനന്തപുരം; കോവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവിറക്കി. അക്രമസ്വഭാവമില്ലാത്തതും ഗുരുതരമല്ലാത്തതുമായ കേസുകളാണ് പിൻവലിക്കുക. ആഭ്യന്തര സെക്രട്ടറി ഡോ വി വേണുവിനെ കൺവീനറായി രൂപവത്​കരിച്ച സമിതിയുടെ ശിപാർശ സ്വീകരിച്ചാണ്​ തീരുമാനം.

കോടതികളുടെ അനുമതിയോടെ കേസുകൾ പിൻവലിക്കണമെന്നാണ്​ ജില്ല പൊലീസ്​ മേധാവികൾക്ക് നൽകിയ നിർദേശം​. ഐപിസി 188, 269, 290, കേരള പൊലീസ്​ ആക്ടിലെ 118 (ഇ), കേരള എപ്പിഡമിക്​ ഡിസീസസ്​ ഓർഡിനൻസിലെ വിവിധ വകുപ്പുകൾ, ഡിസാസ്റ്റർ മാനേജ്​മെന്‍റ്​ ആക്ട്​ എന്നിവ പ്രകാരം എടുത്ത കേസുകളാണ്​ പിൻവലിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!