തിരുവനന്തപുരം : വിഐപികൾ ഒഴികെയുള്ളവർക്ക് സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുന്നു. ജനുവരി 1 മുതൽ സെക്രട്ടേറിയറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം നടപ്പാക്കുന്നതോടെയാണ് നിയന്ത്രണം വരുന്നത്. ഇതിനായി ഉപകരണങ്ങൾ സ്ഥാപിക്കുന്നതു പുരോഗമിക്കുന്നു. മെട്രോ റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള പ്രവേശന രീതിയുടെ മാതൃകയിൽ തിരിച്ചറിയൽ കാർഡോ പാസോ കാട്ടിയാൽ മാത്രം ഗേറ്റ് തുറക്കുന്ന തരത്തിലാണു ക്രമീകരണം. ഇതിനായി ഓഫിസുകളുടെ കവാടങ്ങളിലും ഇടനാഴികളിലും മറ്റു വഴികളിലും ഗേറ്റുകൾ സ്ഥാപിക്കും. ജീവനക്കാരുടെ നീക്കവും ഇതുവഴി നിരീക്ഷിക്കാനാകും. സെക്രട്ടേറിയറ്റിനകത്തു പ്രവേശിക്കുന്ന ഒരാൾ ഏതൊക്കെ വഴിക്കു നീങ്ങുന്നുവെന്നും കണ്ടെത്താനാകും. എന്നാൽ, വിഐപികൾക്ക് ഈ നിരീക്ഷണത്തിൽപെടാതെ സ്വതന്ത്രമായി നീങ്ങാം
