വർക്കലയിൽ മാരക ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ

IMG_20221203_223502_(1200_x_628_pixel)

 

വർക്കല :വർക്കലയിൽ മാരക ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ.വെട്ടൂർ വെന്നികോട് അഖിൽ നിവാസിൽ അഖിൽ ( 22), ഇടവ ലക്ഷംവീട് കോളനിയിൽ അരുൺ (25) എന്നിവരാണ് വർക്കല കോടതി റോഡിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി പിടിയിലായത്. കോടതിയുടെ സമീപത്തായി രാത്രി പതിനൊന്നര മണിയോടുകൂടി ബൈക്കിലെത്തിയ അഖിലും അരുണും വർക്കല ബീച്ച് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന നൈട്രോസെപാൻ ഗുളികകളാണ് പിടിച്ചെടുത്തത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികൾ

ഓടിച്ചുവന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുൻപ് മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതികളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു .

 

വർക്കല എസ് എച്ച് ഒ സനോജ് എസ്, എസ് ഐ അബ്ദുൾ ഹക്കിം, എസ് ഐ രാഹുൽ പി ആർ, പ്രൊബേഷൻ എസ് ഐ മനോജ് സി എസ് സി പി ഒ മാരായ സാംജിത്ത് ,ഷൈജു, സി പി ഒ മാരായ ടോണി, സുധീർ, റാം ക്രിസ്റ്റ്യൻ, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!