കരിമഠം ഫ്ലാറ്റ് താക്കോൽ ദാനവും പുതിയ സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനവും നാളെ

IMG-20221204-WA0017

 

തിരുവനന്തപുരം: നഗരസഭ ദാരിദ്ര്യ ലഘൂകരണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ചേരികളുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി മണക്കാട് കരിമഠം കോളനിയിൽ നിർമ്മാണം പൂർത്തിയാക്കിയ 40 ഫ്ലാറ്റുകളുടെ താക്കോൽ ദാനവും പുതിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനവും നാളെ നടക്കും. വൈകുന്നേരം 4.30 ന് മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം പി രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും. മന്ത്രിമാരായ വി ശിവൻ കുട്ടി,ആന്റണി രാജു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

 

കരിമഠത്ത് ഭവന സമുച്ചയ മാതൃകയിൽ 560 വീടുകളും,അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും, അംഗൻവാടി, കമ്മ്യൂണിറ്റിഹാളുകൾ, മാർക്കറ്റ്,പ്രദേശത്തെ കുളം പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ പദ്ധതികളാണ് ഈ പ്രൊജക്ടിൽ ഉള്ളത്.ആദ്യ മുന്ന് ഘട്ടങ്ങളിലായി 320 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. നാളെ 40 ഫ്ലാറ്റുകൾ പ്രദേശവാസികൾക്ക് കൈമാറും. ഒരു ബെഡ് റൂം,ഒരു ഹാൾ, ഒരു ടോയിലറ്റ്, ഒരു കിച്ചൺ എന്നിങ്ങനെ 350 sqft വിസ്തീർണത്തിലാണ് ഓരോ ഫ്ലാറ്റും. പണി പൂർത്തിയായ ഫ്ലാറ്റുകളിൽ നഗരസഭ കുടിവെള്ളം, വൈദ്യുതി, സീ വേജ് കണക്ഷൻ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!