തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കത്തു വിവാദം ചർച്ച ചെയ്യാൻ സർക്കാർ. രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു. നാളെ വൈകിട്ട് 4ന് സെക്രട്ടേറിയറ്റ് അനക്സിലാണ് യോഗം. തദ്ദേശ മന്ത്രി എം.ബി.രാജേഷ് ആണ് യോഗം വിളിച്ചത്. പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ അധ്യക്ഷന്മാർക്ക് മന്ത്രി കത്തയച്ചു. കോര്‍പറേഷനിലെ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ നിയമിക്കാന്‍ ലിസ്റ്റ് ചോദിച്ച് മേയർ ആര്യ രാജേന്ദ്രനും, എസ്എടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ പാർട്ടി ലിസ്റ്റ് ചോദിച്ച് ഡി.ആർ.അനിലും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്തുകളാണ് പുറത്തുവന്നത്.
