തിരുവനന്തപുരം: തുറമുഖ പദ്ധതിക്കെതിരേ വിഴിഞ്ഞത്ത് സമരങ്ങളും വിവാദങ്ങളും ശക്തമായി തുടരുന്നതിനിടെ പദ്ധതി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ, സാസ്‌കാരിക, സാഹിത്യ, വ്യവസായ മേഖലയിലെ പ്രമുഖരുടെ തുറന്നകത്ത്. പ്രൊഫസര്‍ എം കെ സാനു, ക്രിസ് ഗോപാലകൃഷ്ണന്‍, ജിജി തോംസണ്‍, എം മുകുന്ദന്‍, ജി ശങ്കര്‍, ടി കെ രാജീവ് കുമാര്‍, മണിയന്‍ പിള്ള രാജു, ജഗദീഷ്, എം ജയചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, സി ഗൗരി ദാസന്‍ നായര്‍ന, സച്ചിദാനന്ദന്‍, സേതു, എന്‍.എസ് മാധവന്‍ തുടങ്ങി എണ്‍പതോളം പേര്‍ ഒപ്പിട്ടതാണ് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തിലുള്ള കത്ത്
