അമ്മയെയും മകളെയും കുത്തി കൊലപ്പെടുത്താൻ ശ്രമം; അയൽവാസി പിടിയിൽ

IMG_20221205_093323_(1200_x_628_pixel)

തിരുവനന്തപുരം:   അമ്മയെയും മകളെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി പിടിയിൽ. അമ്പുരി സ്വദേശി സൊബാസ്റ്റ്യനാണ് വെള്ളറട പൊലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. അമ്പൂരി സ്വദേശികളായ റജീവർഗ്ഗീസ്, മകൾ ആര്യമോൾ എന്നിവരെയാണ് അയൽവാസിയായ സൊബാസ്റ്റ്യൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. റെജിയുടെ സഹോദരൻ ഷിജുവും സൊബാസ്റ്റ്യനുമായി നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. ഇതിൽ റെജി ഇടപെട്ടതിന്റെ വൈരാഗ്യത്തിലാണ് മദ്യലഹരിയിലെത്തിയ അമ്മയെയും മകളയും കുത്തിയത് എന്നാണ് വിവരം. ഗുരുതര പരിക്കുകളോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറട പൊലീസാണ് സെബാസ്യറ്റനെ കസ്റ്റഡിയിലെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!