അറിവിനെ ലഹരിയാക്കി വിദ്യാര്‍ത്ഥികള്‍; പ്രൗഢഗംഭീരം ‘ക്വിസ് പ്രസ്’ ദക്ഷിണമേഖല മത്സരം

IMG-20221206-WA0104

 

വട്ടിയൂര്‍ക്കാവ്:’അറിവാണ് ലഹരി’ എന്ന സന്ദേശവുമായി ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ‘ക്വിസ് പ്രസ് 2022’ പ്രശ്‌നോത്തരിയുടെ ദക്ഷിണമേഖല മത്സരം അറിവിന്റെ ഉത്സവവേദിയാക്കി മാറ്റി വിദ്യാര്‍ത്ഥികള്‍. വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ നടന്ന പരിപാടി എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

 

 

ലഹരി വിമുക്ത ബോധവത്കരണവും മാധ്യമസാക്ഷരതയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാനും, പ്രശസ്ത ക്വിസ് മാസ്റ്ററുമായ ജി.എസ്.പ്രദീപ് നയിച്ച മത്സരത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥികളായ ഹരികൃഷ്ണന്‍ എസ്. എസ്, ശബരിനാഥ് വി. എസ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. യൂണിവേഴ്‌സിറ്റി കോളേജിലെ അനുഷ എ. എസ്, വിഷ്ണു മഹേഷ് എ.എസ് രണ്ടാം സ്ഥാനവും, ഇഗ്‌നോ തിരുവനന്തപുരം സെന്ററിലെ അരവിന്ദ് എം. ജെ, അമല്‍ എ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. പ്രലിംസ് ഘട്ടത്തില്‍ നിന്നും യോഗ്യത നേടിയ, രണ്ട് പേരടങ്ങുന്ന ആറ് ടീമുകളാണ് മത്സരിച്ചത്. ക്വിസ് പ്രസ് 2022 നോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരി ബോധവത്കരണ ക്ലാസും ഫോട്ടോ പ്രദര്‍ശനവും ചലച്ചിത്ര സംവിധായകന്‍ മധുപാല്‍ ഉദ്ഘാടനം ചെയ്തു.

 

പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, സി.ബി.എസ.്ഇ, ഐ.സി.എസ്, ഐ.പി.ആര്‍.ഡി, സി-ഡിറ്റ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്വിസ് പ്രസ് 2022 സംഘടിപ്പിച്ചത് .കേരളത്തില്‍ മൂന്ന് മേഖലകളിലായി നടത്തുന്ന പ്രാഥമിക മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ആറ് ടീമുകള്‍ ഡിസംബര്‍ 26ന് കണ്ണൂരില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും പ്രശസ്തി പത്രവും ലഭിക്കും. രണ്ടാം സമ്മാനം 50,000 രൂപയും മറ്റ് നാല് ടീമുകള്‍ക്ക് 10,000 രൂപ വീതവും സമ്മാനം നല്‍കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular