തിരുവനന്തപുരം ജില്ലാ കേരളോത്സവത്തിന് കൊടിയേറി

IMG-20221208-WA0020

തിരുവനന്തപുരം : നാലുനാൾ നീണ്ടുനിൽക്കുന്ന വാശിയേറിയ കലാ -കായിക പോരാട്ടങ്ങൾക്ക് തിരിതെളിഞ്ഞു. ജില്ലാ കേരളോത്സവം കായികമത്സരങ്ങളുടെ ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. എം. എൽ.എ യുടെ ആദ്യ കിക്ക് ഓഫോടെ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, കേരള യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കേരളോത്സവം  സംഘടിപ്പിക്കുന്നത്

 

വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ട്, വെങ്ങാനൂര്‍ വി.പി.എസ് മലങ്കര ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്റ്റേഡിയം, മാറനല്ലൂര്‍ കണ്ടല ഷാസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, പൂങ്കോട് രാജീവ്ഗാന്ധി നാഷണല്‍ സ്വിമ്മിംഗ് പൂള്‍ എന്നിവിടങ്ങളിലായി കായികമത്സരങ്ങൾ പുരോഗമിക്കുന്നു. ഡിസംബര്‍ 8, 9 തിയതികളില്‍ കായികമത്സരങ്ങളും 9,10,11 തിയതികളില്‍ കലാമത്സരങ്ങളും അരങ്ങേറും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ എം. ജലീൽ, വി. ആർ സലൂജ, വിളപ്പിൽ രാധാകൃഷ്ണൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ  തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!