‘കുറ്റസമ്മതം നടത്തിയത് പൊലീസ് നിർബന്ധിച്ചത് കൊണ്ട്’; ഷാരോൺ കൊലക്കേസിൽ പ്രതി ഗ്രീഷ്മ മൊഴി മാറ്റി

IMG_20221105_093418

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലപാതക്കേസിലെ പ്രതി ഗ്രീഷ്മ മൊഴിമാറ്റി. കുറ്റസമ്മതം നടത്തിയത് പൊലീസ് നിർബന്ധിച്ചിട്ടെന്ന് ഗ്രീഷ്മ കോടതിയിൽ പറഞ്ഞു. നെയ്യാറ്റിൻകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഗ്രീഷ്മ രഹസ്യ മൊഴി നൽകിയത് . ഷാരോണിനെ കൊലപ്പെടുത്തിയെന്ന് നേരത്തെ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയിരുന്നു.

ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തിയാണ് ​ഗ്രീഷ്മ ഷാരോണിന് നൽകിയത്. തുടർ‍ന്ന് കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ വൃക്കയുൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ ദ്രവിച്ച് 25നാണ് മരിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ്, ഷാരോണിനെ കഷായത്തിൽ വിഷം ചേർത്തുനൽകി കൊന്നതാണെന്ന് ​ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.?

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!