തിരുവനന്തപുരം: സ്വർണമാല കവരുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 18 -കാരനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. പാറശ്ശാല സ്വദേശി ജിത്തു എന്ന അജിത്താണ് (18) അറസ്റ്റിലായത്. തമലം സ്വദേശിനിയായ 16 കാരിയുടെ സ്വർണമാലയാണ് ഇയാൾ കളിയിക്കാവിള ഭാഗത്ത് വെച്ച് അപഹരിച്ചത്. സമൂഹിക മാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പെണ്‍കുട്ടിയെ കൊണ്ട് പോയ അജിത്ത് പല സ്ഥനത്ത് വച്ചും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തമ്പാനൂർ ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കരമന സി.ഐ സുജിത്ത്, എസ് ഐ സുധി, സി പി ഒമാരായ ഷിജി വിൻസന്‍റ്, അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതി റിമാൻഡിലാണ്.
