27-ാമത് ഐഎഫ്എഫ്കെ ലഹരിയിൽ തലസ്ഥാനം

IMG-20221209-WA0036

തിരുവനന്തപുരം: 27-ാമത് ഐഎഫ്എഫ്കെയുടെ ലഹരിയിലാണ് തലസ്ഥാന ന​ഗരി. കഴിഞ്ഞ ദിവസം ആരംഭിച്ച ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ നിരവധി പേരാണ് താലസ്ഥാനത്തെ വിവിധ തിയറ്ററുകളിൽ എത്തിച്ചേരുന്നത്.  27-ാമത് ഐഎഫ്എഫ്കെയുടെ ഏറ്റവും വലിയ പ്രത്യേകത ഡെലി​ഗേറ്റുകളുടെ എണ്ണമാണ്. 12000ത്തോളം ഡെലി​ഗേറ്റുകളാണ് ഇത്തവണ തലസ്ഥാന ന​ഗരിയിലേക്ക് ഒഴുകി എത്തിയിരിക്കുന്നത്.

ഡിസംബര്‍ 16 വരെ നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദര്‍ശനത്തിന് മേള വേദിയാവും. 14 തിയറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക

മലയാളത്തിൽ നിന്നും മത്സര വിഭാ​ഗത്തിൽ എത്തുന്ന അറിയിപ്പ് ആണ് ഐഎഫ്എഫ്കെ രണ്ടാം ദിനത്തിലെ ഹൈലൈറ്റുകളിൽ ഒന്ന്.  ഇന്ത്യയുടെ ഓസ്‍കര്‍ പ്രതീക്ഷയായ ‘ചെല്ലോ ഷോ’യും ഇന്ന് പ്രദർശനത്തിനെത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!