ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഹോട്ടലിന് തീപിടിച്ചു

IMG_20221210_145852

നെയ്യാറ്റിൻകര: പുന്നയ്ക്കാട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു.പുന്നയ്ക്കാട് ജംഗ്ഷനിൽ വിജയന്റെ ഉടമസ്ഥതയിലുളള ഹോട്ടൽ വിജീഷിലാണ് ഇന്നലെ രാത്രി 7മണിയോടെ തീപിടിത്തമുണ്ടായത്. അടുക്കളയിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് ലീക്കായി സിലിണ്ടറിന് തീപിടിച്ച് ആളിപ്പടരുകയായിരുന്നു. സമീപത്തായി ഒരേ നിരയിൽ സ്ഥിതിചെയ്യുന്ന ദേശാഭിമാനി ഗ്രന്ഥശാല,മഹേഷിന്റെ ഉടമസ്ഥതയിലുളള ബാർബർഷോപ്പ്,സുമയുടെ ഉടമസ്ഥതയിലുളള പച്ചക്കറിക്കട എന്നിവയും ഭാഗികമായി കത്തിനശിച്ചു.നെയ്യാറ്റിൻകര ഫയർഫോഴ്സിന്റെ 3 യൂണിറ്റ് എത്തി തീയണച്ചു. ഫർണിച്ചറുകളെല്ലാം കത്തി നശിച്ചു.നെയ്യാറ്റിൻകര പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. തീ ആളിപ്പടരുന്നതു കണ്ട് ഹോട്ടലിലുണ്ടായിരുന്നവരും സമീപ കടകളിലുള്ളവരും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!