രാജ്യാന്തര ചലച്ചിത്ര മേള; പ്രതാപ് പോത്തന് ആദരം

IMG-20221210-WA0083

തിരുവനന്തപുരം:അഭിനയരംഗത്തെ അതുല്യപ്രതിഭ പ്രതാപ് പോത്തന് രാജ്യാന്തര മേളയുടെ ആദരം .കാഫിർ എന്ന ചിത്രം പ്രദർശിപ്പിച്ചു കൊണ്ടാണ് മേള അദ്ദേഹത്തിന് ആദരമർപ്പിച്ചത്. താടിക്കാരെ ഭയക്കുന്ന നായക കഥാപാത്രത്തെയാണ് പോത്തൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചത് .ചിത്രത്തിന്റെ പ്രദർശനത്തിന് മുന്നോടിയായി ഇ പി രാജഗോപാൽ പ്രതാപ് പോത്തനെകുറിച്ച് തയ്യാറാക്കിയ ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തൻ എന്ന പുസ്തകം പ്രകാശിപ്പിച്ചു. സാംസ്‌കാരിക വകുപ്പ് ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ പ്രമുഖ നടി മേനകക്ക് പുസ്തകം കൈമാറി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് , കാഫിറിന്റെ സംവിധായകൻ വിനോദ് ബി നായർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!