കേരളോത്സവത്തിനായി കൈകോർത്ത് ഹരിത കർമ്മസേന

IMG-20221210-WA0104

തിരുവനന്തപുരം:ജില്ലാ കേരളോത്സവ വേദിയിലേക്ക് ദിവസേന എത്തുന്ന ആയിരങ്ങളെ വരവേൽക്കാൻ ശുചിത്വ സുന്ദര വേദി ഒരുക്കുന്ന തിരക്കിലാണ് ഹരിതകർമ്മ സേനാംഗങ്ങൾ. കാലോസവത്തിന്റെ ആർപ്പുവിളികൾക്കിടയിൽ വേദികളിലും പരിസരത്തും കർമ നിരതരാണ് ഈ പച്ചകുപ്പായക്കാർ. പേപ്പർ, പ്ലാസ്റ്റിക് തുടങ്ങി ഒരുതരത്തിലുള്ള മാലിന്യവും കലോത്സവ നഗരിയിൽ കാണാൻ കഴിയില്ല. തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും ഏറ്റെടുത്ത ജോലി ആത്മാർത്ഥമായി പൂർത്തിയാക്കുന്ന സംതൃപ്തിയാണ് ഓരോ ഹരിതകർമ്മസേനാംഗത്തിന്റെ മുഖത്തും കാണാൻ കഴിയുന്നത്.

 

കേരളോത്സവത്തിന്റെ എല്ലാ വേദിയിലും ഗ്രീൻ പ്രോട്ടോകോൾ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളാണ് മലയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമ്മ സേന നടത്തുന്നത്. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നും 6 അംഗങ്ങളെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. ഓരോ വേദിയിലും മാലിന്യ നീക്കത്തിനായി പ്രത്യേക ടീമുകളായാണ് അംഗങ്ങൾ പ്രവർത്തിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular