ജില്ലാതല കേരളോത്സവം: കായിക മത്സരങ്ങളിൽ തിരുവനന്തപുരം കോർപ്പറേഷൻ ചാമ്പ്യന്മാർ

IMG_20221210_223552_(1200_x_628_pixel)

തിരുവനന്തപുരം :ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായി രണ്ട് ദിനങ്ങളിൽ നടന്ന കായിക മത്സരങ്ങളിൽ തിരുവനന്തപുരം കോർപ്പറേഷൻ ചാമ്പ്യന്മാർ. ഗെയിംസ്- അത്ലറ്റിക്സ് വിഭാഗങ്ങളിൽ 168 പോയിന്റ് നേടിയാണ് തിരുവനന്തപുരം നഗരസഭ ഒന്നാം സ്ഥാനം കൈപ്പിടിയിൽ ഒതുക്കിയത്. 136 പോയിന്റ് നേടി പാറശാല ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും, 117 പോയിന്റ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. യുവ കായിക പ്രതിഭകളുടെ മാറ്റുരയ്ക്കലിന് വേദിയായ ജില്ലാ കേരളോത്സവത്തിൽ മിന്നും വിജയമാണ് തിരുവനന്തപുരം നഗരസഭയുടേത്. അത്ലറ്റിക്സ് വിഭാഗത്തിൽ പാറശ്ശാല ബ്ലോക്ക് പഞ്ചായത്താണ് ഒന്നാം സ്ഥാനം നേടിയത്. പെരുങ്കടവിള ബ്ലോക്കാണ് രണ്ടാം സ്ഥാനത്തുള്ളത്.

 

പുരുഷ വിഭാഗം 500മീറ്റർ ഓട്ടത്തിൽ റോബിൻ പൊന്നച്ചൻ(നെടുമങ്ങാട്‌ ബ്ലോക്ക്‌), വനിതാ വിഭാഗം 500മീറ്ററിൽ ജയകുമാരി( പാറശ്ശാല ബ്ലോക്ക്‌) എന്നിവർ ഒന്നാം സ്ഥാനം നേടി. പുരുഷ വിഭാഗം 100 മീറ്ററിൽ സുബിധൻ ഡി. റ്റി ( പെരുങ്കടവിള ബ്ലോക്ക്‌), 200 മീറ്ററിൽ നിസാർ ഷാജഹാൻ( പെരുങ്കടവിള ബ്ലോക്ക്‌) എന്നിവരും വിജയികളായി. സീനിയർ ബോയ്സ് വിഭാഗം 500 മീറ്ററിൽ വെള്ളനാട് ബ്ലോക്കിലെ ആഷിക് എസ്, 100 മീറ്ററിൽ പോത്തൻകോട് ബ്ലോക്കിലെ ആദിൽ സയ്യിദ് എ, 200 മീറ്ററിൽ വെള്ളനാട് ബ്ലോക്കിലെ ആരോമൽ വി.ആന്റണി എന്നിവർ ഒന്നാം സ്ഥാനം നേടി. 400 മീറ്റർ പുരുഷ വിഭാഗത്തിൽ ആനന്ദ് ജേക്കബ് (പെരിങ്കടവിള ബ്ലോക്ക് ) വിജയിച്ചു.

 

വനിതാ വിഭാഗം 100, 200, 400 മീറ്റർ ഇനങ്ങളിൽ സ്വപ്നമോൾ എം. എസ്. (പാറശ്ശാല ബ്ലോക്ക്‌) ഒന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ 500 മീറ്ററിൽ പെരുങ്കടവിള ബ്ലോക്കിലെ ഐശ്വര്യ എസ്.എ, 400, 200,100 മീറ്റർ ഇനങ്ങളിൽ നേമം ബ്ലോക്കിലെ ആൻസിയ എസ്.എസ് എന്നിവർ വിജയികളായി. 4*100 മീറ്റർ റിലേ പുരുഷ, സീനിയർ പെൺകുട്ടികൾ വിഭാഗങ്ങളിൽ പെരുങ്കടവിള ബ്ലോക്കും, വനിതാ വിഭാഗത്തിൽ പാറശ്ശാല ബ്ലോക്കും ഒന്നാം സ്ഥാനം നേടി.

 

ട്രിപ്പിൽ ജമ്പ് വനിതാ വിഭാഗം -അശ്വതി സുകുമാരൻ( പാറശ്ശാല ബ്ലോക്ക്‌), പുരുഷ വിഭാഗം- വിതുൻ രാജ്(കിളിമാനൂർ ബ്ലോക്ക്‌), സീനിയർ ആൺകുട്ടികൾ- അഭിനവ് (കിളിമാനൂർ ബ്ലോക്ക്‌), സീനിയർ പെൺകുട്ടികൾ -ജീതു റ്റി. ജെ. (അതിയന്നൂർ ബ്ലോക്ക്‌) എന്നിവർ ഒന്നാം സ്ഥാനം നേടി.

 

ഹൈജമ്പ് വനിതാ വിഭാഗം- പ്രിയങ്ക പി. (വർക്കല ബ്ലോക്ക്‌), പുരുഷ വിഭാഗം- വൈഷ്ണവ് വി. എസ്.(അതിയന്നൂർ ബ്ലോക്ക്‌), സീനിയർ ആൺകുട്ടികൾ – ആഷിൻ ആർ (നേമം ബ്ലോക്ക്‌), സീനിയർ പെൺകുട്ടികൾ- ദിവ്യ ദിലീപ് ( വെള്ളനാട് ബ്ലോക്ക്‌ ) എന്നിവരാണ് വിജയികളായത്.

 

ലോങ് ജമ്പ് പുരുഷ വിഭാഗം – വിഥുൻ രാജ്(കിളിമാനൂർ ബ്ലോക്ക്‌), വനിതാ വിഭാഗം – അശ്വതി സുകുമാരൻ( പാറശ്ശാല ബ്ലോക്ക്‌), സീനിയർ ആൺകുട്ടികൾ- സുജിത്( നെടുമങ്ങാട് ബ്ലോക്ക്‌), സീനിയർ പെൺകുട്ടികൾ – ജീതു റ്റി. ജെ. (അതിയന്നൂർ ബ്ലോക്ക്‌) ഒന്നാം സ്ഥാനം നേടി.

 

ജാവലിൻ ത്രോ പുരുഷ, വനിതാ വിഭാഗങ്ങളിൽ പാറശാല ബ്ലോക്കിലെ അജിൻ ബി.എം, ശാന്തി എന്നിവരും, സീനിയർ ആൺകുട്ടികൾ വിഭാഗത്തിൽ പെരുങ്കടവിള ബ്ലോക്കിലെ സിജിൻ രാജ് ഡി. എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

 

ഡിസ്കസ് ത്രോ പുരുഷ വിഭാഗം- റെജിൻ ആർ. വി. (അതിയന്നൂർ ബ്ലോക്ക്‌), വനിതാ വിഭാഗം – സോന എസ്. എൽ. ( പോത്തൻകോട് ബ്ലോക്ക് ), സീനിയർ ആൺകുട്ടികൾ – ജിതിൻ എസ്.( അതിയന്നൂർ ബ്ലോക്ക്‌) വിജയികളായി.

 

പുരുഷ വിഭാഗം വടംവലി മത്സരത്തിൽ കിളിമാനൂർ ബ്ലോക്ക് ഒന്നും അതിയന്നൂർ ബ്ലോക്ക് രണ്ടും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ പെരുങ്കടവിള ബ്ലോക്കിനാണ് ഒന്നാം സ്ഥാനം. ക്രിക്കറ്റ്‌ മത്സരത്തിൽ വാമനപുരം ബ്ലോക്കും, ഫുട്ബോൾ മത്സരത്തിൽ തിരുവനന്തപുരം നഗരസഭയുമാണ് ചാമ്പ്യൻമാർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!