വിഴിഞ്ഞം തുറമുഖ സമരം; സർക്കാരിനെ വീണ്ടും വിമർശിച്ച് ലത്തീൻ അതിരൂപത

IMG-20221126-WA0044

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ലത്തീൻ അതിരൂപത. സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ തൃപ്തിയില്ലെന്ന് പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ ലത്തീൻ അതിരൂപത വിമർശിച്ചു.സമരം അവസാനിപ്പിച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ചുള്ള ഇടയലേഖനത്തിലാണ് സർക്കാരിനെതിരേയുള്ള വിമർശനം. വിഴിഞ്ഞം സമരത്തോടുള്ള സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും അനിഷ്ട സംഭവങ്ങളെ തുടർന്നാണ് സമരം പിൻവലിച്ചതെന്നും ഇടയലേഖനത്തിൽ വിശദീകരിക്കുന്നു.

പ്രതിഷേധം ഏറെ സജീവമായി നിൽക്കുന്നതിനിടെ സമരം പിൻവലിച്ചത് സമരക്കാർക്കിടയിലും വിശ്വാസികൾക്കിടയിലും നേരത്തെ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. നേതൃത്വത്തെ വിമർശിച്ച് പലരും രംഗത്തെത്തി. ഇതോടെയാണ് ഇക്കാര്യങ്ങൾ ഇടയലേഖനത്തിലൂടെ അതിരൂപത വിശദീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!