തിരുവനന്തപുരം: നഗരത്തിൽ ഓടയിൽ വീണ് വഴിയാത്രക്കാരന് പരിക്ക്. എഎഫ്എഫ്കെ വേദിയായ ടാഗോര്‍ തിയേറ്ററിന് മുൻ വശത്ത് ഇലക്ട്രിക് ആവശ്യങ്ങൾക്കായി എടുത്ത റോഡിന് നടുക്കുള്ള ഡിവൈഡറിൽ ഓടയിൽ സ്ലാബില്ലാത്ത ഭാഗത്ത് വീണ് വിട്ടിയൂര്‍ക്കാവ് സ്വദേശി മനോജിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴരയോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. കാലുകൾ ഓടയ്ക്കകത്ത് പോയ മനോജിനെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്.
