Search
Close this search box.

വ്യാപാരികളെ കബളിപ്പിച്ച് 35 ലക്ഷം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

IMG_20221211_234110_(1200_x_628_pixel)

തിരുവനന്തപുരം: വ്യാപാരികളെ കബളിപ്പിച്ച് 35 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി കാസര്‍കോട് സ്വദേശി തിരുമല എം.എസ്.പി. നഗര്‍ ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസിനു സമീപം കുളത്തിന്‍കര വീട്ടില്‍ ഷമീ(34)മിനെയാണ് സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് എഗൈന്‍സ്റ്റ് ഓര്‍ഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ പൂജപ്പുര പോലീസ് അറസ്റ്റുചെയ്തത്.പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് ഒരു വര്‍ഷത്തേക്ക് പച്ചക്കറിയും പഴങ്ങളും ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ടു വ്യാപാരികളില്‍നിന്നു പ്രതി 35 ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായത്. നാഗര്‍കോവില്‍ സ്വദേശികളായ സുന്ദര്‍രാജിന്റെ കൈയില്‍ നിന്ന് ഇയാള്‍ 24,48,678 രൂപയുടെയും റഫീക്കിന്റെ കൈയില്‍നിന്ന് 10,42,375 രൂപയുടെയും സാധനങ്ങള്‍ പലപ്പോഴായി തട്ടിയെടുക്കുകയായിരുന്നു.എസ്.ബി.ഐ. ജഗതി, ശാസ്തമംഗലം ബ്രാഞ്ചുകളിലെ പേ -ഇന്‍ സ്ലിപ്പുകളില്‍ വ്യാജ സീല്‍ പതിപ്പിച്ച് വ്യാപാരികളുടെ അക്കൗണ്ടികളിലേക്ക് പണം അയച്ചിട്ടുണ്ടെന്നു കാണിച്ചുള്ള രസീത് ഫോണുകളിലേക്ക് അയച്ചുകൊടുത്താണ് തട്ടിപ്പ് നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!