പാലോട്: ചെല്ലഞ്ചി ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങി ഭീതി പരത്തി. നാല് പോത്തുകളാണ് ഇന്നലെ ഇറങ്ങിയത്. ചെല്ലഞ്ചി ബൈജു കൃഷി ചെയ്തിരുന്ന തീറ്റപ്പുൽ മുഴുവനും നശിപ്പിച്ചതായി പറയുന്നു. മറ്റു പലരുടെയും കൃഷിയിടങ്ങളിൽ ഇറങ്ങിയതായും പറയുന്നു. നാട്ടുകാർ ഓടിച്ചു വിട്ടതിനാൽ കൂടുതൽ കൂടുതൽ നഷ്ടം വരുത്തിയില്ല. രാത്രി കാലങ്ങളിൽ ജനവാസ മേഖലകളിൽ ഇറങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
