ബുക്ക് ചെയ്തിട്ടും സീറ്റില്ല; പ്രതിഷേധിച്ച ഡെലിഗേറ്റുകളെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി

IMG_20221212_215346_(1200_x_628_pixel)

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച ഡെലിഗേറ്റുകളെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി. ചലച്ചിത്ര അക്കാദമി അനധികൃതമായി വേണ്ടപ്പെട്ടവർക്ക് സീറ്റ് നൽകിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ തുടങ്ങിയിട്ടും തിയറ്ററിനകത്തു കടക്കാന്‍ പറ്റാത്തവര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. പിന്നീട് അവര്‍ ടഗോര്‍ വളപ്പിലെ ഫെസ്റ്റിവല്‍ ഓഫിസിനു മുന്നിലും പ്രതിഷേധിച്ചു. മേളയിൽ ഏറ്റുമധികം പേർ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു നൻപകൽ നേരത്ത് മയക്കം. ടാഗോർ തിയേറ്ററിൽ ചിത്രത്തിനായി രാവിലെ മുതൽ വലിയ നീണ്ടനിരയായിരുന്നു ഉണ്ടായിരുന്നത്. റിസർവേഷൻ സംവിധാനത്തിലെ അപാകത മേളയുടെ തുടക്കം മുതൽക്കേ ഉയർന്നിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!